Kerala

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്ക് പരിക്ക്; കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തൃശൂര്‍: മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. കുട്ടികളെ ഗുരുതരപരിക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!