കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും വിഎ അരുണ്‍ കുമാര്‍ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അതേസമയം വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.