രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,42,676 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആയി.
അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു. മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 3.69 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.അതേസമയം, കോവിഡ് വന്നവരുടെ വാക്സിനേഷൻ മൂന്ന് മാസത്തേക്ക് നീക്കിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതല്‍ വാക്സീനും ഇതേ സമയപരിധിയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

