ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം മാത്രമാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കുഞ്ഞാലികുട്ടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കും. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തതിന്‍റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.യു.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം. പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു ചിത്രമായിരിക്കും ഉണ്ടാവുകയെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസ്ഥയായിരിക്കില്ല ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘വോട്ടുകള്‍ റിബലുകള്‍ക്കും സ്വതന്ത്രര്‍ക്കും ബി.ജെ.പിക്കും പോവില്ല. എല്‍.ഡി.എഫ് അല്ല യു.ഡി.എഫ് ആണ് വേണ്ടത് എന്നുണ്ടെങ്കില്‍ യു.ഡി.എഫിന് കിട്ടേണ്ട വോട്ട് ഒറ്റപ്പെട്ടിയില്‍ വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം വെച്ച് എല്‍.ഡി.എഫ് ഭരണം കിട്ടുമെന്ന് മോഹിക്കുന്നത് വെറുതെയാണ്. അത് വ്യാമോഹമാണ്. അതുകൊണ്ട് ഭരണ തുടര്‍ച്ച ഒരിക്കലും ഉണ്ടാകില്ല. ഭരണമാറ്റമാണുണ്ടാവുക.അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒരു ഭരണമാറ്റമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, അതുണ്ടാകും. അതിനനുസരിച്ചുള്ള ഒരു മാനിഫെസ്‌റ്റോയുമായി യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.