നിയമസഭയല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരമര്‍പ്പിച്ച് കൊണ്ട് നിയമസഭയില്‍ സംസാരിച്ചത്.
‘മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തന്റെ മുന്നില്‍ വരുന്നവരുടെ ആവലാതികള്‍ പരിഹരിക്കാന്‍ അദ്ദേഹമെടുത്ത ശ്രമങ്ങള്‍ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ദീര്‍ഘ കാലം കേരള രാഷ്ട്രീയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയെട്ടെ. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു,’ ചെന്നിത്തല പറഞ്ഞു.രണ്ട് തവണ കേരളമുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷനേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടി.