ചൈനയില്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് മരണപ്പെട്ടത്. മുന്നൂറിലേറെപേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്.