Kerala kerala

ജര്‍മനിയെ ഞെട്ടിച്ച ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം; പ്രതി കടുത്ത ഇസ്ലാം വിമര്‍ശകന്‍

ബെര്‍ലിണന്‍: ജര്‍മനിയെ ഞെട്ടിച്ച ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമത്തിനു പിന്നില്‍ കടുത്ത ഇസ്ലാം വിമര്‍ശകന്‍. മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ സൗദി അറേബ്യന്‍ വംശജനായ ഡോക്ടര്‍ താലിബ് അബ്ദുല്‍ മുഹ്സിന്‍(50) അറസ്റ്റിലായിരുന്നു. ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) അനുയായി കൂടിയാണ് ഇയാളെന്നാണു പുറത്തുവരുന്ന വിവരം.

ഇന്നലെ രാത്രിയാണ് ജര്‍മന്‍ നഗരമായ മാഗ്ഡെബുര്‍ഗില്‍ ഭീകരാക്രമണം നടന്നത്. നഗരം ക്രിസ്മസ് ആഘോഷത്തിരക്കിലമര്‍ന്ന സമയത്തായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് പ്രതി ബിഎംഡബ്ല്യു കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!