തിരുവനന്തപുരം: കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ മുളക് പൊടി പ്രയോഗവും ഗോലിയേറും നടന്നെന്ന് ആരോപണം. മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു ശ്രമിച്ചെന്ന് പൊലീസ് ആരോപിച്ചു.
പൊലീസിന്റെ ഫൈബര്‍ ലാത്തിയും തകര്‍ന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനിടെയാണ് ലാത്തി തകര്‍ന്നത്. അതിന്റേയും അവശിഷ്ടങ്ങള്‍ റോഡില്‍ ഉണ്ട്. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തങ്ങളെ അക്രമിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് പൊലീസ് ആരോപിച്ചു.