Kerala

കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെ; ഇനിയും വെല്ലുവിളിക്കാന്‍ ആണ് പ്രതിപക്ഷ നേതാവിന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും; വി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ഇനിയും വെല്ലുവിളിക്കാന്‍ ആണ് വി ഡി സതീശന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ചിറയന്‍കീഴ് മണ്ഡലത്തില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ കലാപഭൂമിയാക്കാന്‍ വി ഡി സതീശന്‍ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി വി ഡി സതീശന്‍ ആണ്. സതീശന്‍ തരത്തില്‍ കളിക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശന്‍ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാന്‍ ആകുമോ എന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!