കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ സെനറ്റ് ഹാളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ച് 5 അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവീണ്‍കുമാര്‍, മനോജ് സി, ഹരീഷ്. എവി, ബാലന്‍ പൂതേരി, അഫ്‌സല്‍ ഗുരുക്കള്‍, അശ്വിന്‍ എന്നിവരെയാണ് പുറത്തുനിര്‍ത്തിയത്. ഇവരെ സംഘപരിവാര്‍ നോമിനികളെന്ന് ആരോപിച്ച് എസ്എഫ്‌ഐ തടഞ്ഞ് പുറത്ത് നിര്‍ത്തുകയായിരുന്നു. അതിനിടെ,
അതേസമയം യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തി വിടുകയും ചെയ്തു.