National

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കുക;സിപിഐഎം പോളിറ്റ് ബ്യൂറോ

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനുള്ള ചിലരുടെ തന്ത്രത്തില്‍ വീഴാതെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകണമെന്നും പൊളിറ്റ് ബ്യൂറോ കുറിപ്പിലൂടെ വ്യക്തമാക്കി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റ് പത്ത് സംസ്ഥാന മുഖ്യമന്ത്രിമാരും നടപടികള്‍ക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത്രയും സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിരാണെന്ന് വ്യക്തമാക്കുന്നു. ഭരണഘടനയ്ക്ക് എതിരായ നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പോരട്ടം തുടരണമെന്നും പ്രസ്താവനയില്‍ പറയുന്നു. .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!