National

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നത്; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വ്യവസായി ഗൗതം അദാനിക്കെതിരെയും വലിയ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നത്. യു.എസിലെ കേസിന്റെ പശ്ചാത്തലത്തില്‍ അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

2000 കോടിയുടെ അഴിമതി കേസില്‍ പ്രതിയായിട്ടും അദാനി സ്വതന്ത്രനായി നടക്കുന്നത് മോദിയുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, യു.എസ് നിയമങ്ങള്‍ അദാനി ലംഘിച്ചു. ഈ രാജ്യത്ത് അദാനി സ്വതന്ത്രനായി നടക്കുന്നത് എന്തുകൊണ്ടാണെന്നാണ് താന്‍ അതിശയിക്കുന്നത്. അദാനിയുടെ അഴിമതിയില്‍ മോദിക്ക് പങ്കുള്ളതിനാലാണ് അദാനി അറസ്റ്റ് ചെയ്യപ്പെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യു.എസില്‍ കേസെടുത്തിരുന്നു. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!