Local

പ്രതിഭകള്‍ക്കൊപ്പം പരിപാടിയില്‍ രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു

കുന്ദമംഗലം: കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം കുന്ദമംഗലത്തെ കലാ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു. കുന്ദമംഗലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പരിപാടിയില്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആയിഷ ബിവി ടീച്ചര്‍ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. 34 വര്‍ഷത്തെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരങ്ങള്‍ നല്‍കി. ചടങ്ങില്‍ എ കെ മുഹമ്മദ് അഷറഫ് സ്വാഗതംപറഞ്ഞു.പിടിഎ വൈസ്പ്രസിഡണ്ട് കെ സുലൈമാന്‍, എപി സഫീയുറഹ്മാന്‍, പി സുല്‍ഫത്ത്, വിദ്യാര്‍ത്ഥി പ്രതിനിധി എ.ദേവിക, ഫാത്തിമ ഹന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. കെ പ്രീത നന്ദി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!