Kerala kerala

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷണം; ഗ്യാങ് തലവന്‍ അടക്കമുള്ളവര്‍ പിടിയില്‍

കൊച്ചിയില്‍ അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി കേരളാ പോലീസ്. ദരിയാ ഗഞ്ചില്‍ നിന്നുമാണ് ദില്ലി സ്വദേശികളെ മുളവുകാട് പോലീസ് പിടികൂടിയത്. ഗ്യാങ് തലവന്‍ അതീഖുറഹ്‌മാന്‍, കൂട്ടാളി വസീം അഹമ്മദ് എന്നിവര്‍ ദാരിഗഞ്ചിലെ വീട്ടില്‍ നിന്ന് പിടിയിലായി. ഡല്‍ഹി ഗ്യാങ്ങിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതീഖിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. കേരള പോലീസിന്റെ അന്വേഷണ മികവാണ് 10 ദിവസം കൊണ്ട് പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 39 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!