സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണമാണ് അമൽ മോഷ്ടിച്ചത്.
സ്വർണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥൻ അമൽദേവ് സ്വർണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടർന്ന് അമൽ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വർണം മോഷ്ടിക്കാൻ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അമൽ ദേവ് പൊലീസിനോട് പറഞ്ഞു.

