ദീപാവലി മിഠായി നിര്‍മാതാക്കളും വിതരണക്കാരും ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
- ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ക്ക് മാത്രമേ ദീപാവലി മിഠായി നിര്‍മാണത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു.
- താത്കാലിക സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
- സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തി ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയതായിരിക്കണം.
- ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- സ്ഥാപനവും പരിസരവും വൃത്തിയുള്ളതും സ്ഥാപനം അടച്ചുറപ്പുള്ളതുമായിരിക്കണം.
- ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിയമാനുസൃതം ലേബല്‍ ഉള്ളതായിരിക്കണം.
- നിര്‍മാണ വേളയില്‍ ഭക്ഷ്യവസ്തുക്കള്‍ തുറന്ന അവസ്ഥയില്‍ വെക്കുകയോ അലസമായി കൈകാര്യം ചെയ്യാനോ പാടില്ല.
- കൃത്രിമനിറങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം
- വനസ്പതിയുടെ ഉപയോഗം പരിമിതപെടുത്തണം.
- നന്നായി അടച്ചപാക്കറ്റുകളില്‍ ‘Use by date’ രേഖപെടുത്തിവേണം വില്‍പ്പന നടത്താനെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.