information

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ്

നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിശീലനത്തിന്റെ ഭാഗമായി ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സ് കോഴിക്കോട് എല്‍. ബി. എസ്. സെന്റര്‍ മേഖലാ കേന്ദ്രത്തില്‍ നടത്തും. കോഴ്‌സ് ഫീസ്, പട്ടികജാതി, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യവും മറ്റുള്ളവര്‍ക്ക് കോഴ്‌സ് ഫീസിന്റെ 25 ശതമാനവുമാണ്.വിശദവിവരങ്ങള്‍ക്ക് : 0495 2720250.

റീ ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനു കീഴിലെ എല്‍എസ്എസില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കരിമ്പാലക്കണ്ടി നീര്‍ത്തടം – മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി ഡിഎല്‍ടി പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 18 ന് റീ ടെണ്ടര്‍ ചെയ്തു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26 ന് അഞ്ച് മണി വരെ. ഫോണ്‍ – 0495 2370790.

വാഹന ലേലം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഐഷര്‍ മിനി ബസ് നവംബര്‍ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 ന് വൈകീട്ട് മൂന്ന് മണി.

സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി : പേര് രജിസ്റ്റര്‍ ചെയ്യണം

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തും. താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 25 നകം വെളളയില്‍ ഗാന്ധിറോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്/മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2766563, 7025835663, കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ് – 9446100961, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസ് – 9447446038, വടകര താലൂക്ക് വ്യവസായ ഓഫീസ് – 04962515166.

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിക്ക് കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം, പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, ട്രാക്ടര്‍, സസ്യ സംരക്ഷണ ഉപകരണങ്ങള്‍, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പരമാവധി 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൃഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 40 ശതമാനം മുതല്‍ 80 ശതമാനം സാമ്പത്തികാനുകൂല്യം ലഭിക്കും. ഗ്രാമീണ സംരംഭകര്‍, കര്‍ഷകര്‍, കര്‍ഷക സ്വയം സഹായസംഘങ്ങള്‍, കാര്‍ഷിക ഉത്പാദക സംഘങ്ങള്‍, കര്‍ഷക സഹകരണ സംഘങ്ങള്‍ തുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകള്‍ക്കനുസരിച്ച് സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. ഗുണഭോക്തൃ രജിസ്‌ട്രേഷന്‍, അപേക്ഷ സമര്‍പ്പിക്കല്‍, യന്ത്രങ്ങളെയും ഡീലറേയും തെരഞ്ഞെടുക്കല്‍, സബ്‌സിഡി വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് ചെയ്യേണ്ടത്. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയാണ് സബ്‌സിഡി പരിഗണിക്കുക. വെബ്‌സൈറ്റില്‍ ലഭ്യമായ നിര്‍മ്മാതാക്കളും ഡീലര്‍മാരുമായി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കില്‍ യന്ത്രസാമഗ്രികള്‍ സ്വന്തമാക്കാന്‍ സാധിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2723766, 9447426116, 9495032155, 9447742096 (കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!