കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വര്‍ണവില. മേയ് 20ന് ശേഷം വീണ്ടും സര്‍വകാല റെക്കോഡിലെത്തി.