കൊച്ചി: അന്തരിച്ച പ്രമുഖ നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഒന്‍പത് മണി മുതല്‍ ഉച്ചവരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് നാലുമണിക്ക് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍.
ഇന്നലെയാണ് കവിയൂര്‍ പൊന്നമ്മ വിടപറയുന്നത്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളില്‍ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു.
നന്ദനം, കിരീടം, ചെങ്കോല്‍, വാത്സല്യം, തേന്മാവിന് കൊമ്പത്ത്, സന്ദേശം, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ബാബകല്യാണി, കാക്കകുയില്‍ വടക്കുംനാഥന്, തനിയാവര്‍ത്തനം തുടങ്ങി നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്.