Kerala kerala Local

സംസ്ഥാന ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് സംസ്ഥാനതല ഉദ്ഘാടനം കുന്ദമംഗലം മഹല്ല് ഓഫീസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.അധുനിക സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ഹജ്ജ് അപേക്ഷകള്‍ എളുപ്പമാക്കുന്നതിനും, യാത്രയിലും മറ്റും ഉണ്ടാകുന്ന പ്രയാസങ്ങള്‍, പരിഹരിക്കാനും, പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും ഹജ്ജ് കര്‍മ്മങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഇടപെടലുകള്‍ ഹാജിമാര്‍ക്ക് ഏറെ ഗുണകരമാണെന്നും സി ഫൈസി പറഞ്ഞു.
സംസ്ഥാന കോഡിനേറ്റര്‍ പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, സംസ്ഥാന ഹജ്ജ് കമ്മറ്റി അസി: സെക്രട്ടറി എന്‍ മുഹമ്മദലി , പി കെ അബ്ദുല്ല കോയ സഖാഫി, അബ്ദുന്നൂര്‍ സഖാഫി, എം ബാബുമോന്‍, എം സിബ്ഗത്തുള്ള, എന്‍ പി തന്‍വീര്‍, എം കെ മുഹമ്മദ് ഹാജി, എന്നിവര്‍ പ്രസംഗിച്ചു.നൗഫല്‍ മങ്ങാട് സ്വാഗതവും, ടി പി കബീര്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!