വേങ്ങൂരില്‍ ആത്മഹത്യ ചെയ്ത ആരതിയുടെ ഫോണില്‍ നിന്നും ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. പാകിസ്താനില്‍ നിന്നാണ് സന്ദേശം എത്തിയതെന്നും കണ്ടെത്തല്‍.
വേങ്ങൂര്‍ സ്വദേശിനി ആരതി 6500 രൂപയാണ് ലോണ്‍ എടുത്തത് .കുറച്ചു തുക തിരച്ചടച്ചു . എന്നാല്‍ ബാക്കി തുക ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കമ്പനി കഴിഞ്ഞ ഒരാഴ്ചയായി ആരതിയെ ഭീഷണിപെടുത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മരണശേഷം ഭര്‍ത്താവിന്റെ ഫോണിലേക്കും ആരതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കി.
കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫോണ്‍ കോളുകള്‍ വരുമ്പോള്‍
ആരതി അസ്വസ്ഥയായിരുന്നു. വീട്ടുകാര്‍ ചോദിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നായിരുന്നു മറുപടി. ലോണ്‍ എടുത്ത കാര്യം മറ്റാര്‍ക്കുമറിയില്ല.പ്രാഥമിക അന്വേഷണത്തില്‍ ലോണ്‍ ആപ്പ് ഭീഷണിക്കെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭച്ചിട്ടുണ്ട്. ആതിരയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും നീക്കമുണ്ട്.