Kerala News

അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തില്‍, നടുക്കുന്ന അപകടം

അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയില്‍ മഞ്ചാടിയിലാണ് അപകടം നടന്നത്.

ബൈക്ക് യാത്രക്കാരെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ഭാഗത്തേക്ക് ഉയര്‍ന്നുപൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സ്‌കൂട്ടര്‍ യാത്രക്കാരി തെറിച്ചത് 10 അടിയിലേറെ ഉയരത്തിലാണ്.

കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെ വന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുതകര്‍ന്നു. മതിലില്‍നിന്ന് തകര്‍ന്നുവീണ ചെങ്കല്ലുകള്‍ക്കിടയില്‍നിന്ന് അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനുശേഷമാണ് നിന്നത്. കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് നിസ്സാരപരിക്കുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!