രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 34,457 പുതിയ കോവിഡ് കേസുകളും 540 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. . 36,347 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി 3.61 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഇതില്‍ 1.71 ലക്ഷം സജീവ കേസുകളുള്ള കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്

