ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീ യൂ സൂണ്‍’ ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നു. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഗോപി സുന്ദറിന്റേതാണ് സംഗീത സംവിധാനം.