കൊച്ചി: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാറില്‍ മരണപ്പെട്ട മത്തായിയുടെ കേസ് സി ബി ഐക്ക് വിട്ടു. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നേരത്തെ അന്വേഷണം സി.ബി.ഐക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തതെന്ന് എന്ത് കൊണ്ടാണെന്നു മത്തായിയുടെ കോടതി ഹരജിക്കാരോട് ചോദിച്ചു. മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും നിരവധിപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

