സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കേരളത്തില്‍ ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കാസര്‍ഗോട്ടും ഇടുക്കിയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് പൈവളിക തിമരടുക്കയിലെ അബ്ബാസും ഇടുക്കിയില്‍ കട്ടപ്പന സ്വദേശി സുവര്‍ണഗിരി കുന്നുംപുറത്ത് ബാബുവും ആണ് മരിച്ചത്