കൊവിഡ് 19 പരിശോധനയ്ക്ക് സ്രവ സാംപിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ വെള്ളം നിറച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു.
ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.
ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന നടത്തിയാല്‍ മതിയാകും. ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയമാണെന്നും ഐസിഎംആര്‍ പറയുന്നു.