ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതി ശക്തമായി തുടരുന്നു. ഇന്നലെ 68,898 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 29,05,823 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 983 പേർ മരണപ്പെട്ടു ഇതോടെ മരണ സംഖ്യ 54,849 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 6,92,028 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21,58, 946 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ ആറരലക്ഷത്തിലേക്ക് കടക്കുകയാണ്.

