കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്‌സിഡി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നു നേരിട്ടാണ് പണം നല്‍കുക. അതേസമയം റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കുകൂടി അനുമതി ലഭിച്ചിട്ടുണ്ട്.