ആലപ്പുഴ: കായംകുളത്ത് ബാറില്‍ മദ്യസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആയിരുന്നു മരണപ്പെട്ടത്.
ഒന്നാം പ്രതിയായ കായംകുളം സ്വദേശി സിയാസ്(21) നെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു.