തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി രാഖി പൊട്ടിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. കോളജിലെ ഹിസ്റ്ററി വിഭാഗത്തിലെ പി.ജി വിദ്യാര്‍ത്ഥിനിയോടാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയത്.
കയ്യില്‍ രാഖി ധരിച്ചത് ചോദ്യം ചെയ്ത് എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനിയോട് രാഖി പൊട്ടിച്ചു കളയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഭീഷണി വക വെയ്ക്കാതിരുന്ന വിദ്യാര്‍ത്ഥിനിയെ ഭയപ്പെടുത്താനായി ക്ലാസിലെ ജനല്‍ച്ചില്ല് എസ്.എഫ്.ഐ നേതാവ് അടിച്ചു പൊട്ടിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പാളിന് പരാതി നല്‍കിയതോടെയാണ് നടപടി.