ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. ഇടിച്ച കാര്‍ കിളിമാനൂരില്‍ വെച്ച് പോലീസ് കണ്ടെത്തി.
ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.