Local

കുന്ദമംഗലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം:ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബ സംഗമം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സിക്രട്ടറി നിജേഷ് അരവിന്ദ് ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് സുബിഷ്.എ സ്വാഗതവും വാര്‍ഡ് വൈസ് പ്രസിഡന്റ് എ.വല്‍സല നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.വി. സംജിത്ത്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറിപി.പി. സാമിക്കുട്ടി, കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍സിക്രട്ടറി സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സിക്രട്ടറി എ.പി. വിജയന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകരെ ആദരിക്കുകയും SSLC,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിച്ചവരെയും അനുമോദിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!