സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കും മാത്രമായിരിക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം നിലനിര്‍ത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ ഇവര്‍ പാലിച്ചിരിക്കുകയും വേണം.
കുത്തിവെപ്പെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഇതിലുള്‍പ്പെടും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മന്ത്രാലയത്തിനു കീഴിലെ ശ്രമങ്ങള്‍ തുടരുകയാണെന്നും മുനിസിപ്പല്‍, ഗ്രാമ, ഭവന മന്ത്രാലയം വ്യക്തമാക്കി.