News

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 508 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 34 പേരുടെ ഉറവിുടം വ്യക്തമല്ല. 84 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്തത് ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 274 പേരാണ് രോഗമുക്തി നേടിയത്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡിഎസ്ഇ 29 , ഐടിബിപി 4 കെഎൽഎഫ് 1 കെഎസ്ഇ 4 രോഗം ബാധിച്ചു.

തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം  80 , മലപ്പുറം 61 , കണ്ണൂര്‍ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 ,  കാസര്‍ഗോഡ് 40, കോഴിക്കോട്  39 , കോട്ടയം 39 ,  തൃശൂര്‍ 19,  വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. 

തിരുവനന്തപുരം 11 ,  കൊല്ലം 11 , പത്തനംതിട്ട , ആലപ്പുഴ 70 , കോട്ടയം 10 , ഇടുക്കി 5 ,  എറണാകുളം 7 , തൃശൂര്‍ 6 , പാലക്കാട് 34, മലപ്പുറം 51 , കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 10, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,620,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര്‍ ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!