എറണാകുളം : ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കോവിഡ്. ആലുവ ചുണങ്ങും വേലി സെന്റ് മേരിസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസങ്ങൾക്കു മുൻപ് മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ കന്യാസത്രീ ക്ലെയറിനുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ക്ലെയറിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം 20 ആയി

