ഇടുക്കി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) മരിച്ചു. ഇതോടെ ജില്ലയിൽ ഒരു കൊവിഡ് മരണം കൂടിയായി. അസുഖം മൂർച്ഛിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരുന്നു.
തമിഴ്നാട് കമ്പത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

