ചെന്നൈ: തമിഴ്നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍.
പിടിയിലായ ചിന്നദുരൈ വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന എട്ടു പേര് കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 90 ഓളം പേര് ചികിത്സയിലാണ്. ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്.