സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തള്ളി.50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കമാൻഡ് വ്യകത്മാക്കി.കഴിഞ്ഞ ദിവസമാണ് 240 അംഗ കെപിസിസി അംഗങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് അയച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ എന്ന നിലയില്‍ 280 പേരാണ് കെപിസിസിയില്‍ അംഗങ്ങളായി എത്തേണ്ടിയിരുന്നത്. നിലവിലുള്ള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരേയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു പട്ടിക. പാര്‍ട്ടി വിട്ട് പോയവരും മരിച്ചുപോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവിലേക്ക് മാത്രമായിരുന്നു പുതിയ ആളുകളെ കണ്ടെത്തേണ്ടിയിരുന്നത്.
ചിന്തൻ ശിബിരിന് ശേഷം നടന്ന പട്ടിക തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന ഹൈക്കമാൻഡിന്റെ വിലയിരുത്തലും ഉണ്ടായി. ഗ്രൂപ്പുകൾ വഴിമാറിയായിരുന്നു ചർച്ചയും തീരുമാനവും. അഞ്ച് വർഷത്തിൽ കൂടുതൽ ഒരു പദവിയിൽ പാടില്ലെന്നാണ് നിർദ്ദേശമെങ്കിലും പത്തും പതിനഞ്ചും വർഷം പദവികളിരുന്നവരെ കെപിസിസി അംഗമായി പരിഗണിച്ചു.എന്നാൽ യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നാണ് ആരോപണം. 240 അംഗ കെപിസിസി അംഗങ്ങളുടെ പട്ടിക പുറത്തിറങ്ങുന്നതിനു പിന്നാലെയാണ് ആരോപണം.
ഇപ്പോൾ തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാവും പുതുതായി കെപിസിസിയിൽ എത്തുക.