24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൊവിഡ്. ഇത് ഏകദേശം മൂന്ന് മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3 കോടിക്കരികെ എത്തി. നിലവിൽ ആക്ടീവ് കേസുകൾ 7.02 ലക്ഷമാണ്. 78190 പേർ രോഗമുക്തരായി. 2.88 കോടി ആളുകൾ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്.
13,88,699 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. 3.83 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇത്. ആകെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. റിക്കവറി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.