കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. സുജിന്‍ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം ഉണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘമെത്തിയാണ്
ഇരുവരെയും ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുത്തേറ്റ രണ്ട് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സുജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സുജിന്റെ വയറിനാണ് കുത്തേറ്റത്. കൊലപാതകത്തില്‍ 3 പേര്‍ കസ്റ്റഡിയിലെന്ന സൂചനയുണ്ട്.

