പത്തനംതിട്ട: ഒഴുകിവരുന്ന തേങ്ങ എടുക്കാനായി ആറ്റിലേക്ക് ചാടി വയോധികന് മരിച്ചു. മണക്കാല സ്വദേശി ഗോവിന്ദന് (60) ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.