കുന്ദമംഗലം: കളഞ്ഞു കിട്ടിയ 23500 രൂപ തിരികെ നല്‍കി യുവതി മാതൃകയായി. കുന്ദമംഗലം കണിയാത്ത് അഗിഷ രാജേഷ് ആണ് കളഞ്ഞു കിട്ടിയ പണം കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചത്. കുന്ദമംഗലം സ്‌കൂള്‍ പരിസരത്ത് നിന്നാണ് യുവതിക്ക് പണം കിട്ടിയത്. യുവതി പി എസ് സി ക്ലാസിന് പേകുമ്പോഴാണ് പണം കണ്ടത്. ഉടനെ കുന്ദമംഗലം മാതൃക പോലീസ് സ്റ്റഷനില്‍ ഏല്‍പിച്ചു.
ഇന്നലെ വൈകുന്നേരം കുന്ദമംഗലത്തെ ഓട്ടോഡ്രൈവര്‍ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന 23500 രൂപയാണ് നഷ്ടപ്പെട്ടത്. തുക കുന്ദമംഗലം എസ് എച്ച് ഒ എസ് ശ്രീകുമാര്‍ ഉടമസ്ഥന് കൈമാറി.