Kerala News

തടി ലോറി നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; പോലീസിനെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ

റോഡ് തടഞ്ഞ് തടി ലോറി നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സീനിയർ സിപിഒ അനിൽ കുമാറിന് മർദനം. ഡ്യൂട്ടി കഴിഞ്ഞ് പോകുംവഴി ഇന്ന് രാവിലെയായിരുന്നു മർദ്ദനമേറ്റത്. സംഭവത്തിൽ തടി ലോറി ഓടിച്ചിരുന്ന അത്തിക്കയം സ്വദേശി അലക്‌സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു.

അലക്‌സും സച്ചിനും നേരത്തെയും പോലീസുമായി പ്രശ്നമുണ്ടാക്കിയിരുന്നു. അനിൽ കുമാർ ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ലോറി റോഡിന് കുറുകെയിട്ട് തടി കയറ്റുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇത് സിപിഒ അനിൽ കുമാർ ചോദ്യം ചെയ്യുകയും ഇവർ ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു

പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!