കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടില്‍ വിശ്വനാഥന്‍, വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്.
രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. യുവതിക്കൊപ്പം അതേ മുറിയില്‍ മറ്റൊരു കട്ടിലില്‍ ഉറങ്ങിക്കിടന്ന മകനും ഭര്‍ത്താവും പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു
ഒരു മാസം മുമ്പ് അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍വച്ചും ഉത്തരയ്ക്ക് പാമ്പ് കടിയേറ്റിരുന്ന ഉത്തര പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിയേറ്റത്. രാത്രിയില്‍ തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നതെന്നാണ് നിഗമനം.