കോഴിക്കോട് : ലോക്ക് ഡൌൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി സംസ്ഥാനത്തെ തുണി കടകൾ തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും വസ്ത്ര വ്യവസായത്തിന് ഏറ്റ തിരിച്ചടി കനത്തതെന്നും എങ്ങനെ തിരിച്ചു വരുമെന്നുമുള്ള ആശങ്കയും പ്രകടിപ്പിക്കുകയാണ് കോഴിക്കോട് ജില്ലയിലേ പ്രമുഖ വ്യവസായി കാലിക്കറ്റ് സിൽക്‌സ് ഉടമ യും കോഴിക്കോട്് തുണി കച്ചവട സംഘംം പ്രസിഡണ്ടുംുംും കൂടിയാണ്ടി പി പി മുകുന്ദൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടി ഏൽക്കുമെന്നും കുന്ദമംഗലം ന്യുസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നിലവിൽ മാർച്ച് മാസം മുതൽ മെയ് വരെയുള്ള സമയം തുണി വ്യാപാരത്തിന്റെ സീസണുകളാണ്. കല്യാണങ്ങൾ, വിഷു, പെരുന്നാൾ, സ്കൂൾ യൂണിഫോം തുടങ്ങിയ മുഴുവൻ വില്പനയും വർഷങ്ങളിൽ നടക്കുന്ന ഈ ഘട്ടം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. വിഷു സീസൺ പൂർണമായി നഷ്ട്ടപെട്ടു. കോവിഡ് രോഗ പശ്ചാത്തലത്തിൽ കല്യാണങ്ങൾ ലഘുവായി നടത്തുന്നതോടെ അതിൽ നിന്നുമുള്ള കച്ചവടവും നിലവിൽ ഇല്ല.
പ്രവാസികൾ നാട്ടിൽ എത്തുന്നതോടെ പൊടി പൊടിക്കുന്ന പെരുന്നാൾ കച്ചവടവും നിലവിലെ സാഹചര്യത്തിൽ നഷ്ടമാവുകയാണ്. 90 % പെരുന്നാൾ സീസൺ ഇതിനോടകം നഷ്ടമായി കഴിയുകയും ചെയ്തു. സ്കൂൾ യൂണിഫോം തുണികൾ മാത്രം ഇനി വിറ്റു പോകാൻ സാധ്യതയുള്ളൂ. സീസൺ മുന്നിൽ കണ്ട് മാസങ്ങൾക്കു മുൻപേ മില്ലുകളിൽ നിന്നും സംഭരിച്ച തുണികൾ പലതും നിലവിൽ കേടുപാടുകൾ സംഭവിച്ച് ഉപയോഗശൂന്യയമായി കഴിഞ്ഞു . ഇങ്ങനെ കോടിക്കണക്കിനു രൂപ മുതൽ മുടക്കിയ സംരംഭമാണ് നഷ്ടത്തിലായതെന്ന് അദ്ദേഹംപറഞ്ഞു.
രണ്ടു മൂന്ന് വർഷമായി ,നിപ്പ, പ്രളയം,ഇപ്പോൾ കൊറോണ തുടങ്ങിയവ ബാധിച്ചതോടെ വ്യാപാരമേഖലയ്ക്ക് വൻ തിരിച്ചടി നേരിടുകയാണ്. നിലവിൽ ആളുകൾക്ക് പുറത്തിറങ്ങാനുള്ള ഭയം കൊണ്ടും കയ്യിൽ പണമില്ലാത്തതിനാലും, സാമ്പത്തികം ഇറക്കിയാൽ നഷ്ടങ്ങൾ ഉണ്ടാവുമെന്ന ചിന്തയും സംസ്ഥാനത്തെ ഓൾസൈൽ റീറ്റെയ്ൽ മേഖലയെ ബാധിക്കുന്നു എന്ന കാര്യവും അദ്ദേഹം ചൂണ്ടികാണിച്ചു. അതുപോലെ ഭാരിച്ച വാടക ഇതൊരു വലിയ പ്രശ്നമാണ് വരും ദിവസങ്ങളിൽ വാടക മുഴുവൻ കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത് വാടകക്കാർ പലരും വിട്ടു നൽകിയെങ്കിലും വിട്ടു നൽകാൻ തയ്യാറല്ലാത്തവരും ഉണ്ട്. സർക്കാർ കെട്ടിടങ്ങളിൽ ഉള്ള കച്ചവടക്കാർക്ക് വാടക ഇളവ് നൽകാൻ ബദ്ധപെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൻകിട വ്യവസായിത്തിനപ്പുറം സാധാരണക്കാരായ വ്യാപാരികൾ നടത്തുന്ന തുണിക്കടകൾ പലതും അടച്ചു പൂട്ടൽ വക്കിലാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്, പലരും ബാങ്കുകളിൽ നിന്നും അതിനു പുറമെ സ്വകാര്യ ഇടപാടുകാരിൽ നിന്നും പണം കടമെടുത്താണ് നിലവിൽ കച്ചവടം നടത്തി പോരുന്നത് അവരെ വൻ കടബാധ്യതയിലേക്കാണ് നിലവിലെ സാഹചര്യം നയിക്കുക. തന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും തുടർന്നുള്ള മാസത്തിൽ ജോലിക്കു എത്തിയില്ലെങ്കിലും 30 % ശമ്പളവും നിലവിൽ നല്കാൻ സാധിച്ചു. എന്നാൽ ഇനിയങ്ങോട്ട് കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ തന്നെ കുറവ് വരുത്തേണ്ട സാഹചര്യമാണെന്നും നിലവിലെ മുഴുവൻ വ്യാപാരികളുടെയും അവസ്ഥ ഇതാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
പണമിടപാടുകളിൽ ബാങ്കും സർക്കാരും സഹായിച്ചാൽ മാത്രമേ മുൻപോട്ട് പോകാൻ സാധ്യമാകുകയുള്ളൂ. ഇതിന്റെ ഭാഗമായി മൊറൊട്ടോറിയം കാലാവധി നീട്ടണമെന്നുമാണ് ഇദ്ദേഹം ആവിശ്യപെടുന്നത്. ഇലക്ട്രിക്‌സിറ്റി ഡെപ്പോസിറ്റ് തുക നിലവിൽ വ്യാപാരികൾക്ക് ഏറെ പ്രയാസം ഉളവാക്കുന്നതാണ്, അതോടൊപ്പം ബാങ്കുകളിൽ നേരത്തെ നൽകിയ ചെക്കുകളിലെ അടവുകൾ നിലവിലെ കച്ചവടത്തിൽ നിന്നും തിരിച്ചടയ്‌ക്കേണ്ട സാഹചര്യം നില നിൽക്കുന്നു. തിരിച്ചടവിനു സാവകാശം ലഭ്യമായാൽ വ്യാപാരികൾക്ക് അതൊരു ആശ്വാസമാകും.
സർക്കാരുകളിലേക്ക് വ്യാപാര ഇടപാടിന്റെ ഭാഗമായി നൽകേണ്ട പലിശകളിൽ ഇളവുകൾ നൽകുകയും ഈ തുക അടയ്ക്കാനായി ഡിസംബർ മാസം വരെയെങ്കിലും നീട്ടണമെന്ന ആവിശ്യവും അദ്ദേഹം ഉന്നയിച്ചു. ഇത് വ്യാപാരികൾക്ക് ഏറെ ആശ്വാസമാകും അത് പോലെ വ്യാപാരസ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന ചെറുകിട വ്യവസായികളെയും, മറ്റു തൊഴിലകളെയും പരിഗണിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾക്ക് രൂപം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം കടകൾ പൂട്ടി പോകേണ്ടി വരുന്ന അവസ്ഥയും കടം കൊണ്ട് വ്യാപാരികൾ പൊറുതി മുട്ടുകയും ചെയ്യുമെന്ന് കുന്ദമംഗലം ന്യൂസിന് തന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.