മൂന്നു പതിറ്റാണ്ടുകളായി സജീവമായി ഇന്ത്യൻ സിനിമയുടെ നിറസാന്നിധ്യമായ മലയാളികളുടെ സ്വകാര്യ അഹങ്കാരം. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായ മോഹൻലാൽ വിശ്വനാഥൻ നായർ 1960 മേയ് 21 ന് പത്തനംതിട്ട ഇലന്തൂരിൽ ജനനം.ഇന്ന് അദ്ദേഹത്തിന്റെ 60 മത് ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ
മലയാള ഭാഷകൾക്ക് പുറമെ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വില്ലനായി മലയാള സിനിമയിൽ അവതരിച്ച് പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറി. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ അഭിനയത്തിലൂടെ ബിഗ് സ്‌ക്രീനിൽ ജീവിച്ചു കാണിച്ച വ്യക്തിത്വം
കഥകളി കലാകാരന്റെ വേഷമണിഞ്ഞ 1999-ൽ പുറത്തിറങ്ങിയ ഇൻഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി .
രാജ്യത്തിന് അകത്തും പുറത്തും ഈ ചിത്രം പ്രശസ്തി നേടി. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന് ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു.
പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ വില്ലൻ വേഷത്തിൽ നിന്നും നായക പദവിയിലേക്ക് പിന്നീട് മലയാളത്തിൽ പ്രിയദർശനൊപ്പം ചേർന്ന് ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ മനോഹര സിനിമകൾ ഈ കൂട്ട് കെട്ടിലൂടെ പിറന്നു
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
1986 ൽ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ചു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ വിസ്മയം സൃഷ്ടിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടി ലാലെന്ന നടനെ കുതിച്ചുയർത്തി .
രചന – സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. 1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
രചന- സംവിധാന ജോഡിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായക വേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു.
1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ മംഗലശ്ശേരി നീലകണ്ഠനായി അവതരിച്ച് മലയാളികളെ ത്രസിപ്പിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.
1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.
നരനായും ഓടിയനായും ലുസിഫെറയും ഇന്നും മലയാളികളുടെ ദൃശ്യ വിസ്മയത്തിൽ പകരം വെക്കാനില്ലാത്ത താരോധമായി മോഹൻ ലാൽ ഇന്നും മലയാളത്തിൽ ഉദിച്ചു നിൽക്കുന്നു.