പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയില്‍ റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രേമദാസന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ പ്രതീഷ്, കെ.ഇ ഫസല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ആമിനാബി ടീച്ചര്‍ സ്വാഗതവും എം.പി ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.
.

