കുന്ദമംഗലം: ഹെവെന്‍സ് ഫാമിലി മീറ്റ്അപ്പ് ആദ്യാക്ഷരത്തിന്റെ മധുരം നുകര്‍ന്ന ഹെവന്‍സിന്റെ കുരുന്നുകളും രക്ഷിതാക്കളും വീണ്ടുമെത്തി. ആടിയും പാടിയും വാര്‍ഷികോത്സവം ആഘോഷിച്ചു. ഹെവെന്‍സ് പ്രീ സ്കൂള്‍ പി. ടി. എ. യുടെ ആഭിമുഖ്യത്തില്‍ ‘സീഡ്ലിംഗ് 2025’ എന്ന തലകെട്ടില്‍ വിദ്യാര്‍ത്ഥി പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. നിരവധി കുട്ടികളുംരക്ഷിതാക്കളുംപങ്കെടുത്ത പരിപാടി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.ഹെവന്‍സ് ഡയറക്ടര്‍ സി. എച്ച്അനീസുദ്ധീന് പരിപാടി ഉല്‍ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡന്റ് ഡാനിഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ജസീന മുനീര്‍ സ്വാഗതം ആശംസിച്ചു.ഹെവെന്‍സ് പ്രീ സ്കൂള്‍ മാനേജര്‍. എം. സിബ്ഗത്തുള്ള മുഖ്യ പ്രഭാഷണം നടത്തി. പി. ടി. എ. വൈസ് പ്രസിഡന്റ് ഡോക്ടര്‍. മുംതസ്, പി. ആര്. ഒ. ഇന്‍ചാര്‍ജ് മുഹ്സിന് ഭൂപതി, നജ ഗഫൂര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികള്‍ അരങ്ങേറി.കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി വൈസ്. പ്രിന്‍സിപ്പല്‍ നാജിയ. വി. നന്ദി പറഞ്ഞു. 2018ല്‍ ആരംഭിച്ച ഹെവന്‍സില്‍ ഇതുവരെ പഠിച്ചിറങ്ങിയ നൂറുകണക്കിന് കുരുന്നുകളാണ് ഐ.ജ സി.ടി ഹാളില്‍ വീണ്ടുമെത്തിയത്. പഠനത്തിനും കളികള്‍ക്കും ഒരേ പ്രാധാന്യം നല്കി വിദ്യാര്‍ത്ഥികളെ മികവുള്ളതാക്കുകയാണ് ഹെവന്‍സിന്റെ ലക്ഷ്യം.
കുന്ദമംഗലം ഹെവെന്‍സ് ഫാമിലി മീറ്റ്അപ്പില് കുരുന്നുകളും രക്ഷിതാക്കളും വീണ്ടുമെത്തി; ആടിയും പാടിയും വാര്‍ഷികോത്സവം ആഘോഷിച്ചു

