Kerala kerala kerala politics

ദുരന്തങ്ങളുണ്ടായ ഘട്ടത്തില്‍ കേന്ദ്രം സഹായിച്ചില്ല; തളരാതെ സര്‍ക്കാര്‍ മുന്നോട്ടുപോയി: നാലാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കാസര്‍ഗോഡ് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇഎംഎസ് മത്സരിച്ച് വിജയിച്ച മണ്ണില്‍ തന്നെ നാലാം വാര്‍ഷികം ആഘോഷത്തിന് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ തളരാതെ സര്‍ക്കാര്‍ മുന്നോട്ട് പോയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തകാലത്ത് നാട് കാണിച്ച ഒരുമയും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തകര്‍ന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ എല്‍ഡിഎഫിനെ ഏല്‍പ്പിച്ചത്. ഈ നാടിനെ കാലോചിതമായി മാറ്റിത്തീര്‍ക്കണം, മറ്റ് പ്രദേശങ്ങളില്‍ ലഭിക്കുന്ന വികസനം ഈ നാടിന് വേണം തുടങ്ങിയ വലിയ ദൗത്യമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചത്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍, മാരകമായ പകര്‍ച്ചവ്യാധികള്‍ ഇവയെല്ലാം നാടിന് തകര്‍ച്ചയിലേക്ക് നയിക്കും വിധമായിരുന്നു. പക്ഷെ നമുക്ക് തകരാന്‍ പറ്റുമായിരുന്നില്ല. നമുക്ക് ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യമായ ഘട്ടങ്ങളില്‍ എല്ലാം വേണ്ട സഹായം നമുക്ക് ലഭിക്കാതെ പോയി. തീര്‍ത്തും നിഷേധാത്മകമായ നിലപാടുകള്‍ ഉണ്ടായി. ലഭിക്കുന്ന സഹായം തടയുന്ന അവസ്ഥയുണ്ടായി. കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. ഇവയെയെല്ലാം അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും ഓരോ മേഖലകളിലും കേരളം മികച്ചതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘നവകേരളത്തിന്റെ വിജയ മുദ്രകള്‍’ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!